ആലപ്പുഴ: ആലപ്പുഴയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് ആര്‍.സന്ദീപ് വാചസ്പതി. ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരിയില്‍ രണ്ടു ചെറുപ്പക്കാരെ തടഞ്ഞുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ച നടപടിയില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരം ചെയ്യാം: അനുമതി നൽകി കുവൈത്ത്
‘അര്‍ദ്ധരാത്രിയില്‍ ആയുധം കണ്ടെത്തി എന്ന വിവരം പൊലീസിന് നല്‍കിയതും, അത് മാധ്യമങ്ങളിലെത്തിച്ചതും എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. പിടിയിലായവരില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ആയുധം കണ്ടെത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചൂണ്ടിക്കാണിച്ച ചതുപ്പില്‍ നിന്നാണ് പൊലീസ് ആയുധം കണ്ടെത്തിയത്. ഇതാണ്, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് ആയുധം പിടിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചത്’ , സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
‘ഒടുവില്‍ ഈ കള്ളക്കഥയുടെ അടിസ്ഥാനത്തിലാണ്, പൊലീസ് നിരപരാധികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. മതതീവ്രവാദികള്‍ ഒരുക്കുന്ന തിരക്കഥയ്ക്കനുസരിച്ച് വേഷം കെട്ടുന്നവരായി പൊലീസ് മാറരുത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും നാടിന്റെ സമാധാന അന്തരീക്ഷം നഷ്ടമാകുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.
Post Your Comments