മുംബൈ: നായകന്‍ രോഹിത് ശര്‍മയും ഓപ്പണർ ഇഷാന്‍ കിഷനും ഇനിയുള്ള മല്‍സരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ മുംബൈ ജയിക്കാന്‍ പോകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും വലിയ സ്‌കോറുകള്‍ നേടിയില്ലെങ്കില്‍ മുംബൈ വിജയിക്കാന്‍ പോകുന്നില്ലെന്നും ഓപ്പണര്‍മാരായതിനാല്‍ തന്നെ 20 ഓവറുകള്‍ രണ്ടു പേര്‍ക്കുമൊപ്പമുണ്ടെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
‘രോഹിത് ശര്‍മയും ഇഷാന്‍ കിഷനും വലിയ സ്‌കോറുകള്‍ നേടിയില്ലെങ്കില്‍ മുംബൈ വിജയിക്കാന്‍ പോകുന്നില്ല. ഓപ്പണര്‍മാരായതിനാല്‍ തന്നെ 20 ഓവറുകള്‍ രണ്ടു പേര്‍ക്കുമൊപ്പമുണ്ട്. അതുകൊണ്ടു തന്നെ വലിയ സ്‌കോറുകള്‍ നേടാന്‍ ഇവര്‍ക്കാണ് ഏറ്റവുമധികം സാധ്യത. രോഹിത്തും ഇഷാനും ബാറ്റിംഗില്‍ ക്ലിക്കായില്ലെങ്കില്‍ മുംബൈയുടെ കഷ്ടകാലം അവസാനിക്കാന്‍ പോകുന്നില്ല’.
Read Also:- വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസ്: മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്ക്
‘സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം തനിച്ച് എന്തു ചെയ്യാനാണ്? കീറോണ്‍ പൊള്ളാര്‍ഡ് ബാറ്റിംഗില്‍ തിളങ്ങുന്നില്ല. മുംബൈ ടീമിന്റെ ബാലന്‍സ് പൂര്‍ണമായി നഷ്ടമായിരിക്കുകയാണ്’ ആകാശ് ചോപ്ര പറഞ്ഞു. അഞ്ചു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈയ്ക്ക് ഈ സീസണില്‍ ഇതുവരെ ജയിക്കാനായിട്ടില്ല. കളിച്ച കളിയില്‍ എട്ടിലും അവര്‍ പരാജയപ്പെട്ടു.
Post Your Comments