KeralaNattuvarthaNews

കന്യാകുമാരിയെയും കശ്മീരിനെയും ഒറ്റ റോഡുകൊണ്ട് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ മുന്‍ തലമുറ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് മോദി പറഞ്ഞു.

വികസനത്തിന്റെ സന്ദേശവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനത്തിന് വേഗം കൂട്ടുന്നതിനായി ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കുന്നതിനായി എല്ലാ കേന്ദ്ര നിയമങ്ങളും ഇവിടെ പ്രയോഗത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരിയെയും ജമ്മു കശ്മീരിനെയും ബന്ധിപ്പിക്കുന്ന ഒറ്റ പാത നിലവില്‍വരുന്ന കാലം അതി വിദൂരമല്ലെന്നും അകലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ഏക ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യമെന്നും ആദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button