Latest NewsCricketNewsSports

ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ആദ്യ നാലിൽ ഇടംപിടിക്കാൻ ബാക്കിയുള്ള മത്സരങ്ങളിലെല്ലാം വന്‍ വിജയം നേടേണ്ടതുണ്ട്. അഞ്ചാം ജയത്തിനിറങ്ങുന്ന രാഹുലിന്റെ ലഖ്‌നൗവിനെ നേരിടുമ്പോള്‍ ആദ്യമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാകും മുംബൈയുടെ ശ്രമം.

സീസണിൽ ആദ്യ മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോള്‍ 18 റണ്‍സിനായിരുന്നു സൂപ്പര്‍ ജയന്റ്‌സിന്റെ ജയം. 199 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 181 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. ദുര്‍ബലമായ ബൗളിംഗിനൊപ്പം രോഹിത്, ഇഷാന്‍ കിഷന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെ മങ്ങിയ ബാറ്റിംഗും ടീമിന് തലവേദന സൃഷ്ടിക്കുന്നു. എന്നാൽ, ഡെവാള്‍ഡ് ബ്രൂയിസ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ എന്നിവര്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നു.

Read Also:- കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിന്!

മറുവശത്ത് ആയുഷ് ബഡോണിയെന്ന യുവ താരത്തെ കണ്ടെത്തിയ സൂപ്പര്‍ ജയന്റ്‌സിന് കരുത്തായി രാഹുലിനൊപ്പം ക്വിന്റണ്‍ ഡി കോക്കും ദീപക് ഹൂഡയും മാര്‍ക്കസ് സ്റ്റോയിനിസുമുണ്ട്. ജയ്‌സണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവും ആവേശ് ഖാന്റെ പേസും സൂപ്പര്‍ ജയന്റ്‌സിന് ആത്മാവിശ്വാസവും പ്രതീക്ഷയും നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button