എറണാകുളം: കണ്ണൂരിൽ കൊലക്കേസ് പ്രതിക്ക് വീട് വിട്ടുനൽകിയ അധ്യാപികക്കെതിരെയുള്ള സൈബർ ആക്രമണത്തെ പരിഹസിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. കൊലക്കേസ് പ്രതിക്ക് താമസ സൗകര്യം കൊടുത്ത രേഷ്മ എന്ന അധ്യാപിക സുന്ദരിയായതാണ് അവർക്ക് നേരെയുള്ള അശ്ളീല ചുവയുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പരിഹസിച്ചു. മുമ്പ് ആത്മഹത്യ ചെയ്ത വ്യവസായി ആന്തൂർ സാജന്റെ ഭാര്യയുടെ നേരെയും ഇവർ ഇതേ ആയുധമെടുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പിണറായി എന്നൊരു ഗ്രാമം, പാർട്ടിയുടെ ഗ്രാമമാണ്, നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമം…!
രേഷ്മ എന്നൊരു ടീച്ചർ ( ആള് കാണാൻ സുന്ദരിയാണ് ). അപ്പോൾ ഒരു കൊലയാളിയെ അവരുടെ വീട്ടിൽ ഒളിപ്പിച്ചു, ഈ പ്രതിയുടെ ഭാര്യ രേഷ്മ ടീച്ചറുടെ ചെറുപ്പം മുതലേ ഉള്ള സുഹൃത്താണ്…!
പക്ഷേ ഇന്ന് നടക്കുന്ന ചർച്ചകൾ വളരെ രസകരമാണ്. സഖാവിനെ കൊന്ന കൊലയാളി, കൊലയാളികൾ ഇവരെയൊക്കെ വിസ്മരിച്ചു…!
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ‘രേഷ്മയാണ്’. സഖാക്കൾ വൃത്തികെട്ട അപവാദങ്ങൾ ഓരോന്നായി പറഞ്ഞു ഉണ്ടാക്കുന്നു. ആന്തൂർ സാജന്റെ ഭാര്യക്കെതിരെ ഉപയോഗിച്ചത് അതിനേക്കാളും മോശമായി…!
ഇവിടെ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്, സുന്ദരിയായ രേഷ്മയാണ് പ്രശ്നം ..
Frustrated സഖാക്കൾക്ക് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല, മുൻകാല എസ്എഫ്ഐ സുന്ദരി സഖാവ് എന്തിന് ഒരു ആർഎസ്എസുകാരനെ ഒളിപ്പിച്ച് താമസിപ്പിച്ചു. (ശരണം അയ്യപ്പാ).
ബഹുമാനപ്പെട്ട, പ്രിയപ്പെട്ട സഖാക്കളെ… ഓർമ്മ ഇരിക്കണം, നിങ്ങളുടെ മൂത്ത ചീർത്ത സഖാക്കളുടെ ഒളിവിലെ ഓർമ്മകൾ.
Post Your Comments