റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെ റെയിൽവേ വികസനത്തിന് കേന്ദ്രം 2033 കോടി അനുവദിച്ചുവെന്ന് പ്രസ്താവിച്ചതോടെ കേരളാ സർക്കാരിന്റെ കെ റെയിലെന്ന സ്വപ്നമാണ് തകരുന്നത്. വന്ദേഭാരത് നിലവിൽ കേരളത്തിൽ 80-90 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കുന്നത്, 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്‍റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിലോമീറ്ററിലേക്കും വർധിപ്പിക്കും.
36-48 മാസം കൊണ്ട് വളവുകൾ നികത്തി തടസങ്ങളില്ലാത്ത രീതിയിൽ സഞ്ചരിക്കാനാവുന്ന തരത്തിൽ റെയിൽവേ പാളം മാറ്റുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതോടെ 5.30 മണിക്കൂറുകൊണ്ടുതന്നെ തിരുവനന്തപുരം- കാസർഗോഡും 6 മണിക്കൂറുകൊണ്ട് തിരുവനന്തപുരം- മംഗലാപുരത്തേക്കും എത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ പിണറായി സർക്കാരിനെ ട്രോളി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ രംഗത്തെത്തി. ഇന്നത്തോടെ സിൽവർ ലൈൻ ഒഫിഷ്യലായി ക്യാൻസലായെന്ന് അദ്ദേഹം കുറിച്ചു.
മാത്യു സാമുവലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സിൽവർ ലൈൻ ഒഫീഷ്യൽ രൂപത്തിൽ ഇന്ന് “3G”ആയി പൂർണതോതിൽ, കേരളത്തിൽ റെയിൽവേയുടെ ലൈൻ വളവും, പാലങ്ങൾ അപ്ഡേറ്റ് ചെയുന്നത് 48 മാസങ്ങൾ കൊണ്ട് 120 കിലോമീറ്റർ സ്പീഡിൽ ട്രാക്കുകൾ മാറ്റും, പിന്നെ അത് 180 കിലോമീറ്റർ വേഗതയിൽ മാറും, പിന്നെ എന്തിനാണ് 160 കിലോമീറ്റർ സെമി സ്പീഡ് K-rail..? മഞ്ഞ കുറ്റികൾ എ കെ ജി ഭവനിൽ മ്യൂസിയം ആയി സൂക്ഷിക്കുന്നത് നല്ലതായിരിക്കും, K-അപ്പം, ഓർമ്മകൾ ഉണ്ടായിരിക്കണം ??? അല്ലെങ്കിൽ ഇതിന് വേണ്ടി ആരോഹത്രം പണിപ്പെട്ട അന്തം കമ്മികളുടെ വീട്ടിൽ ഓരോ കുറ്റികൾ അയച്ചു കൊടുത്തു നന്ദി
കാണിക്കണം എന്നാണ് ഒരു അപേക്ഷ..!
NB-കെ റെയിൽ വരും കേട്ടോ ????
Post Your Comments