തിരുവനന്തപുരം: വെള്ളനാട് കരടിയെ കൊന്നത് വനംവകുപ്പ് തന്നെയെന്ന് കുറ്റപ്പെടുത്തി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനുള്ള വനംവകുപ്പ് ശ്രമം പാളിയതാണ് കരടിയുടെ ജീവന്‍ പൊലിയാന്‍ ഇടവരുത്തിയത്. മൃഗങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ബാധ്യതയുള്ള വനംവകുപ്പ് അധികൃതരുടെ നിരുത്തരവാദപരമായ നിലപാടാണ് കരടിയുടെ ജീവന്‍ നഷ്ടമാക്കിയത്. ഇത്രയും പൊട്ടന്മാരാണ് കേരളത്തിലെ ഫോറസ്റ്റുകാർ എന്ന് മാത്യു സാമുവൽ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒരു കാട്ട് കരടി കിണറ്റിൽ വീണു, അതും വെള്ളമുള്ള ഒരു കിണറ്റിൽ അതിനെ രക്ഷിക്കാൻ നമ്മുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കാണിച്ച പേക്കൂത്തുകളാണ് ഏറ്റവും രസകരം, സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ശരിക്കും മടല് വെട്ടി അടിക്കണം, അതിനൊക്കെ പറ്റിയ ഒരു ഫോറസ്റ്റ് മന്ത്രിയും, കരടി ചാവാൻ ഉണ്ടായ കാരണങ്ങൾ കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം.
സംഭവം വളരെ സിമ്പിൾ ആയിട്ട് ചെയ്യാവുന്ന ഒരു കാര്യം, വെള്ളം വറ്റിക്കുക, തുടർന്ന് മയക്കു പിടി വെച്ച് അതിനെ പുറത്തെടുക്കുക, ഇന്ത്യയിൽ പലയിടത്തും കടുവയും, പുലിയും കിണറ്റിൽ പെട്ടപ്പോൾ ഇങ്ങനെയാണ് ഇത് ഓപ്പറേറ്റ് ചെയ്തിരുന്നത്, കേരള പ്രബുദ്ധ ഫോറസ്റ്റുകാർ എത്രമാത്രം പൊട്ടന്മാരാണെന്ന് അർത്ഥശങ്കയില്ലാത്ത വിധം തെളിഞ്ഞു,
ഇതാണ് നമ്മളെ ലോകം മുഴുവനും പറയുന്ന പ്രബുദ്ധ കേരളം ഒന്നാം സ്ഥാനം, വെള്ളമുള്ള കിണറ്റിൽ കരടിയെ മയക്കു വെടി വെക്കുന്നു ഒന്ന് ആലോചിച്ചു നോക്കുക ഇത്രമാത്രം ബോധമില്ലാത്തവൻമാരാണ്, ഇവന്മാരാണ് 10, 12 മണിക്കൂർ കൊണ്ട് അരികൊമ്പൻ കാട്ടാനയെ മയക്കു വെടി വെച്ചിട്ട് പറമ്പിക്കുളത്ത് കൊണ്ടുപോകുന്നത്, കൈ കൂലിയും, കള്ള കേസുകൾ എടുക്കാൻ മാത്രം അറിയാവുന്ന നമ്മുടെ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ്.
Post Your Comments