കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന നാലാമത്തെ പ്രതിയും പിടിയിലായി. കണ്ണൂർ കടലായി മാവിലക്കണ്ടി വീട്ടിൽ സങ്കീർത്ത് (22) ആണ് പിടിയിലായത്.
കേസിലെ എല്ലാ പ്രതികളും ഇതോടെ പിടിയിലായി.
കടുത്തുരുത്തി എസ്.എച്ച്.ഒ. കെ.ജെ. തോമസ്, എസ്.ഐ. വിബിൻ ചന്ദ്രൻ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം, എ.എസ്.ഐ. വി.വി. റോജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് അപ്പുക്കുട്ടൻ, എ.കെ. പ്രവീൺകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കണ്ണൂരിലെത്തിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
17-ഉം 16-ഉം വയസ്സു പ്രായമുള്ള പ്ലസ് വൺ, പ്ലസ് ടു
വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരും അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് കേസ് അന്വേഷണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്
Post Your Comments