Latest NewsKeralaNews

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണം പിടികൂടി

കൊച്ചി: വിമാനത്താവളങ്ങളിൽ സ്വർണവേട്ട തുടരുന്നു. നെടുമ്പാശേരിയിൽ ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്‌സലായി കാർഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.

തൃക്കാക്കര സ്വദേശി സിറാജുദ്ദീൻ ആണ് പാഴ്‌സൽ ഇറക്കുമതി ചെയ്തത്. ഇയാളുടെ ഡ്രൈവറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, കരിപ്പൂർ വിമാനത്തവാളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പോലീസ് സ്വർണം പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കൊട്ടോണ്ടി തുറക്കൽ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ നിരവധി യാത്രക്കാരനിൽ നിന്നാണ് പോലീസ് തുടർച്ചയായി സ്വർണം പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിമാനത്താവളങ്ങളിൽ നിന്നും സ്വർണവുമായി യാത്രക്കാർ പോലീസിന്റെയും കസ്റ്റംസിന്റെയും വലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button