ദുബായ്: ഹത്ത മർച്ചന്റ്സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ പൗരന്മാരെയും യുവാക്കളെയും ഉൾപ്പെടുത്തി ഒരു പുതിയ ട്രേഡേഴ്സ് കൗൺസിലിന്റെ രൂപീകരണത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് നടപടി.
Read Also: 9 പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരാം: അനുമതി നൽകി ഖത്തർ
ഹത്ത മേഖലയുടെ വികസനത്തിനായുള്ള പദ്ധതിയ്ക്ക് പുതിയ തീരുമാനം സഹായകമാകും. യുവാക്കൾക്കും പൗരന്മാർക്കും പ്രയോജനം ചെയ്യുന്നതിനായി നിക്ഷേപ അവസരങ്ങളും സാമ്പത്തിക വികസനവും സൃഷ്ടിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവജനങ്ങൾക്കും സംരംഭകർക്കും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ജെസിബി ഉപയോഗിച്ച് എടിഎം കവര്‍ച്ച: മെഷീന്‍ തകര്‍ത്ത് കവർന്നത് 27 ലക്ഷം രൂപ
Post Your Comments