മുംബൈ: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ കവര്‍ച്ച ചെയ്‌ത സംഘം 27 ലക്ഷം രൂപ കടത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കവര്‍ച്ചാ സംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എടിഎം മെഷീന്‍ മുഴുവനായും അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ട് പോകുന്നതാണ് ദൃശ്യത്തിലുള്ളത്.
എടിഎം മെഷീന്‍ മുറിച്ച ശേഷം പണമുള്ള ഭാഗം തകര്‍ത്തു കൊണ്ടുപോവുകയാണ് കവർച്ചാ സംഘം ചെയ്തത്. കവര്‍ച്ചക്കുപയോഗിച്ച ജെസിബിയും മോഷ്ടിച്ചു കൊണ്ടുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ജെസിബിയാണ് കവര്‍ച്ചാ സംഘം മോഷണത്തിന് ഉപയോഗിച്ചത്. കവർച്ചയ്ക്ക് ശേഷം, ജെസിബി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കവര്‍ച്ചാ സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ സിസിടിവിയില്ലാത്തതും ആള്‍ സാന്നിധ്യമില്ലാത്തതും നോക്കിയാണ്, കവര്‍ച്ചാസംഘം ഇവിടം മോഷണത്തിനായി തെരഞ്ഞെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
#Video | चक्क जेसीबीच्या साहाय्यानं एटीएम चोरी, घटना CCTV मध्ये कैद, सांगलीतील घटना #Sangli #Maharashtra #Crime #JCB pic.twitter.com/Q4ooQu2cZG
— TV9 Marathi (@TV9Marathi) April 24, 2022
Post Your Comments