ഭഗല്‍പൂര്‍: വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ് . മരണങ്ങള്‍ക്ക് കാരണമായ മദ്യം വിതരണം ചെയ്തത് താനാണെന്നും, എന്നാല്‍ പോലീസിനു തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ഭഗല്‍പൂരില്‍ മാര്‍ച്ച് 21നാണ് സംഭവം.
Read Also : അങ്ങനെ ഞാൻ ആ സത്യം ഞാൻ മനസിലാക്കി’: ഖുർആൻ വായിച്ച് മോട്ടിവേഷണൽ സ്പീക്കർ ശബരിമല ഇസ്ലാം മതത്തിലേക്ക്
‘അതെ, ഞാന്‍ തന്നെയാണ് ആ മദ്യം എത്തിച്ചത്. ആര്‍ക്കും എന്നെ ഉപദ്രവിക്കാന്‍ കഴിഞ്ഞില്ല. ഭഗല്‍പൂര്‍ എസ്പി എന്റെ പോക്കറ്റിലാണ്. നോട്ട് കെട്ടുകളാണ് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത്, അതിനാല്‍ പോലീസ് ഒന്നും ചെയ്യില്ല. ഞാന്‍ ദിവസവും ചോല-ഭാതുര കഴിക്കാന്‍ മുജാഹിദ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. എന്റെ മേല്‍ കൈ വയ്ക്കാന്‍ ആര്‍ക്കും ആകില്ല’ യുവാവ് പറയുന്നു.
മുജാഹിദ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സിക്കന്ദര്‍പൂര്‍ ചന്ദി പ്രസാദ് ലെയ്നിലെ താമസക്കാരനാണ് യുവാവ്. ഭരത് കുമാര്‍ ഭരത എന്നാണ് തന്റെ പേരെന്നും ഇയാള്‍ പറയുന്നു.
അതേസമയം, വീഡിയോ കണ്ടില്ലെന്നും, ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നും ഭഗല്‍പൂര്‍ എസ്എസ്പി ബാബുറാം അറിയിച്ചു. ഭഗല്‍പൂര്‍, ബങ്ക തുടങ്ങി പല ജില്ലകളിലും വ്യാജമദ്യം കാരണം ഒട്ടേറെ പേര് മരണപ്പെട്ടിരുന്നു. ഭഗല്‍പൂര്‍ ജില്ലയില്‍ 17 പേരും ബങ്ക ജില്ലയില്‍ 12 പേരും മധേപുര ജില്ലയില്‍ മൂന്ന് പേരും മരണപ്പെട്ടിരുന്നു.
Post Your Comments