KeralaLatest NewsNews

സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വില്‍ക്കാം: പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ നല്‍കൂ. വാര്‍ഷിക ലൈസന്‍സ് ഫീ 10 ലക്ഷം രൂപയാണ്. ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളൂ. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തനസമയവും നിശ്ചയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button