
മേലൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂലാനി നായരങ്ങാടി കോഴിപ്പുറത്ത് മണി മകൻ അനിൽകുമാറിനെ(43)യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് സ്ഫോടനശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് ബ്യൂട്ടെയിൻ വാതകം നിറച്ച കുപ്പിയും വെടിമരുന്നും കണ്ടെത്തിയിട്ടുണ്ട്.
Read Also : ആദിവാസി കുടുംബങ്ങൾക്ക് പുതിയ വീടൊരുങ്ങി : അതിവേഗം കൈമാറുമെന്ന് മുഖ്യമന്ത്രി
ഡിവൈഎസ്പി ആർ. സന്തോഷ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മക്കൾ: അനുശ്രീ, നിവേദിത.
Post Your Comments