KottayamKeralaNattuvarthaLatest NewsNews

കാറ്ററിങ് സ്ഥാപനത്തി‍ന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ

അടൂർ കടമ്പനാട് നോർത്ത് വിഷ്ണുഭവൻ വിഷ്ണു രാജൻ (29), തൃക്കുന്നപ്പുഴ പതിയാങ്കര കല്ല‍ന്റെതറയിൽ അനന്ദു (21), കടമ്പനാട് നോർത്ത് കാഞ്ഞിരവിള വടക്കേതിൽ ശ്യാം രാജ് (30) എന്നിവരാണ് പൊലീസ് പിടിയിലായത്

പാലാ: അർധരാത്രി കാറ്ററിങ് സ്ഥാപനത്തി‍ന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ. അടൂർ കടമ്പനാട് നോർത്ത് വിഷ്ണുഭവൻ വിഷ്ണു രാജൻ (29), തൃക്കുന്നപ്പുഴ പതിയാങ്കര കല്ല‍ന്റെതറയിൽ അനന്ദു (21), കടമ്പനാട് നോർത്ത് കാഞ്ഞിരവിള വടക്കേതിൽ ശ്യാം രാജ് (30) എന്നിവരാണ് പൊലീസ് പിടിയിലായത്.

കൊഴുവനാലിൽ പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനത്തിന് മുന്നിൽ പാർക്കു ചെയ്തിരുന്ന വാഹനമാണ് രാത്രി ഒരുമണിയോടെ മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിലെത്തിയ ആക്രമിസംഘം അടിച്ചു തകർത്തത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടി.

Read Also : അറപ്പുളവാക്കുന്ന സംഭവം, വിവാഹ സൽക്കാരത്തിനായുള്ള റൊട്ടിയിൽ തുപ്പി പാചകക്കാരൻ: വീഡിയോ വൈറൽ

എസ്.സി.പി.ഒ ജസ്റ്റിൻ, സി.പി.ഒമാരായ മഹേഷ്, രഞ്ജിത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button