KozhikodeLatest NewsKeralaNattuvarthaNews

കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ച ആറു യുവാക്കൾ പൊലീസ് പിടിയിൽ

ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടില്‍ ദിനേശ് (24), ആലങ്കോട് ചിയ്യാത്തില്‍ പടി വീട്ടില്‍ പ്രവീണ്‍ (24), കോക്കൂര്‍ അരിയിക്കല്‍ വീട്ടില്‍ ആല്‍ബിന്‍ അഗസ്റ്റിന്‍ (22), ചങ്ങരംകുളം മാന്തടം പേരാത്ത് പറമ്പില്‍ അബിന്‍ (25), ആലങ്കോട് കോടായിക്കല്‍ വിപിന്‍ദാസ് (26), മാന്തടം പേരാത്ത് പറമ്പില്‍ നിഖില്‍ (23) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

ചങ്ങരംകുളം: രാത്രി കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആറു യുവാക്കൾ അറസ്റ്റിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടില്‍ ദിനേശ് (24), ആലങ്കോട് ചിയ്യാത്തില്‍ പടി വീട്ടില്‍ പ്രവീണ്‍ (24), കോക്കൂര്‍ അരിയിക്കല്‍ വീട്ടില്‍ ആല്‍ബിന്‍ അഗസ്റ്റിന്‍ (22), ചങ്ങരംകുളം മാന്തടം പേരാത്ത് പറമ്പില്‍ അബിന്‍ (25), ആലങ്കോട് കോടായിക്കല്‍ വിപിന്‍ദാസ് (26), മാന്തടം പേരാത്ത് പറമ്പില്‍ നിഖില്‍ (23) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ച മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. വടക്കേക്കാട് മന്നലാംകുന്ന് ബീച്ച് പരിസരത്ത് പൊലീസ് പരിശോധന നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ‌

Read Also : ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പ്: ജമ്മുവിൽ സൈനികരുടെ ബസിന് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്

അഡീഷനല്‍ എസ്.ഐ സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സവിന്‍ കുമാര്‍, വുമണ്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രേം ദീപ്, അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button