കശ്മീർ: ജമ്മു കശ്മീരിൽ 15 സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി പോയ ബസിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വീഡിയോ പുറത്ത്. ആക്രമണത്തിൽ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
എഎൻഐ പുറത്തുവിട്ട വീഡിയോയിൽ, ജമ്മുവിലെ സുൻജ്വാൻ പ്രദേശത്ത് റോഡിന് നടുവിൽ ബസ് നിർത്തുന്നത് കാണാം. ഇതിന് പിന്നാലെ, ബസിലേക്ക് ബോംബെറിയുകയും തുടർന്ന്, രൂക്ഷമായ വെടിവെപ്പ് നടക്കുകയും ചെയ്യുന്നു. ഒരാൾ ബൈക്കിൽ ബസിനെ കടന്നുപോയതിന് ശേഷമാണ് ബസിൽ സ്ഫോടനം നടക്കുന്നത്.
ജമ്മുവിലെ ഛദ്ദ ക്യാംപിന് സമീപം പുലർച്ചെ 4.25 ഓടെയാണ് ആക്രമണം നടന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് ഭീകരർ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഒരു എഎസ്ഐക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടൻ തന്നെ സൈന്യം പ്രദേശം വളഞ്ഞു. ഭീകരരെ കണ്ടെത്തുന്നതിനായി സേന തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
#WATCH CCTV footage of the terrorist attack on the bus carrying CISF personnel in the Sunjwan area of Jammu early yesterday
(Source unverified) pic.twitter.com/2TUzFIupZy
— ANI (@ANI) April 23, 2022
Post Your Comments