മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു ജോണ്‍പോള്‍. 1980 മുതൽ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നയാൾ ഇന്ന് പ്രായാധിക്യത്തെ തുടർന്ന് അസുഖം ബാധിച്ച് വിടപറയുമ്പോൾ, ബാക്കിയാകുന്നത് അദ്ദേഹം സമ്മാനിച്ച മനോഹരമായ സിനിമകളും ഓർമകളുമാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു ജോൺപോൾ അന്തരിച്ചത്. 1980 കളുടെ ആരംഭത്തിൽ മലയാളത്തിലെ പ്രശസ്തനായ നിരവധി സംവിധായകർക്കൊപ്പം ചേർന്ന് മനോഹരമായ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 2019 ൽ കമൽ ചിത്രത്തിലൂടെയായിരുന്നു ജോൺപോൾ മലയാളത്തിലേക്ക് തിരികെ വന്നത്.
Also Read:രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2019 ല്‍ വിനായകന്‍ – കമൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാംവരവ് വരച്ചുകാട്ടിയ ചിത്രം. ഈ സിനിമ ഇറങ്ങിയ സമയത്ത് അദ്ദേഹം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ, എന്തിനായിരുന്നു ഈ വലിയ ഇടവേളയെന്ന് വെളിപ്പെടുത്തിയിരുന്നു. സിനിമ തന്നില്‍ നിന്ന് മാറിനിന്നപ്പോള്‍ ശൂന്യതയിലേക്കല്ല പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഒരുപാട് ഗവേഷണങ്ങള്‍ക്കും ഇതര വിഷയങ്ങള്‍ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചു. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് സിനിമ പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. ഒട്ടേറെ യുവ സംവിധായകരുടെ സിനിമാചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജമാകാന്‍ സാധിച്ചു. സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാന്‍ കണ്ടിട്ടില്ല. ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപതാം വയസ്സില്‍ ഒരു വാടകവീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ എനിക്കില്ല’, ജോണ്‍പോള്‍ പറഞ്ഞു.
Post Your Comments