തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്.
തുടര്‍ച്ചയായി രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം ആണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഏപ്രില്‍ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ദ്ധിച്ചിരുന്നു.
Read Also : തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു: മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ചയാൾ
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 39,880 രൂപയാണ്. ഏപ്രില്‍ 18, 19 തീയതികളിലാണ് സ്വര്‍ണവില ഈ നിരക്കിലെത്തിയത്.
Post Your Comments