Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്തർ അവധി ദിനങ്ങളാണ് ദുബായ് അനുവദിച്ചിട്ടുള്ളത്.

Read Also: പച്ചമുളക് എരിവിന് വേണ്ടി മാത്രമല്ല, ഇങ്ങനെയും ചില ​ഗുണങ്ങളുണ്ട്

ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 8, ഞായറാഴ്ച വരെയാണ് അവധി ദിനങ്ങൾ. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്‌മെന്റാണ് അവധി പ്രഖ്യാപിച്ചത്.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായ് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്: ആകാശ് ചോപ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button