CricketLatest NewsNewsSports

സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്: ആകാശ് ചോപ്ര

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കുമെന്നും ഡൽഹിയുടെ ബൗളർമാരെ അവൻ പ്രഹരിച്ചുവെന്നും ചോപ്ര പറഞ്ഞു.

’20 ഓവറിൽ 222/2 എന്ന സ്കോറാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 200ന് അപ്പുറം പോകുന്നതും 220ന് അപ്പുറം പോകുന്നതും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആ വ്യത്യാസം ഉണ്ടാക്കിയത് സഞ്ജു സാംസണായിരുന്നു. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കും. അവരുടെ പ്രധാനപ്പെട്ട ബൗളറുമാരായ കുൽദീപ് യാദവ്, ഖലീൽ, മുസ്താഫിസുർ, ശാർദുൽ താക്കൂർ എന്നിങ്ങനെ എല്ലാവരെയും അവൻ പ്രഹരിച്ചു’ ആകാശ് ചോപ്ര പറഞ്ഞു.

Read Also:- അമിത വ്യായാമം ആരോഗ്യത്തിന് ഹാനികരം!

ജോസ് ബട്ലർ സെഞ്ച്വറി നേടിയതിന് ശേഷം രാജസ്ഥാന്റെ ഇന്നിംഗ്‌സിന് ഫിനിഷിംഗ് ടച്ചുകൾ നൽകുന്ന റോൾ സാംസൺ ഭംഗിയായി ചെയ്തു. 19 പന്തിൽ പുറത്താകാതെ 46 റൺസാണ് സഞ്ജു എടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതിന്റെ പേരിൽ വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയായിരുന്നു സഞ്ജുവിന്റെ ഈ ഇന്നിംഗ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button