KeralaNattuvarthaLatest NewsNewsIndia

സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യൊഴിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് ശമ്പളം തരാൻ കഴിയില്ലെന്നും, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

Also Read:മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്

സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും സർക്കാർ സ്വീകരിക്കുന്ന നിലപാട് വലിയ വിമർശനങ്ങൾക്കാണ് വഴിവയ്ക്കുന്നത്. കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതും, സർക്കാർ അനുകൂല നിലപാട് എടുക്കാത്തതും വലിയ തലവേദനയാണ് ജീവനക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത്.

ശമ്പളം ഇല്ലെന്ന് മാത്രമല്ല, ജോലി സമയം എട്ടിൽ നിന്ന് 12 മണിക്കൂറിലേക്ക് നീട്ടുന്ന തരത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചിരുന്നു. ഇതിനെയും ട്രേഡ് യൂണിയൻ സംഘടനകൾ വിമർശിക്കുന്നുണ്ട്. ശമ്പളം നൽകുന്നതോടൊപ്പം ജോലി സമയം കൂട്ടുന്നതുമായി ബന്ധപ്പെട്ട പരിഷ്കരണവും പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ നിലവിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button