
എടപ്പാള്‍: ഗുഡ്സ് വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട്പറമ്പ് അബ്ദുസ്സലാം (37) ആണ് പിടിയിലായത്.
കാളാച്ചാല്‍, കുറ്റിപ്പാല, വളയംകുളം എന്നിവിടങ്ങളില്‍ നിന്ന് കാണാതായ വാഹനങ്ങള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ പാലക്കാട് ജില്ലകളിലെ നിരവധി വാഹന മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി മറിച്ചുവില്‍ക്കുകയാണ് ഇയാളുടെ രീതിയെന്നും കൂട്ടാളികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Also : കിരീട വരള്‍ച്ച: യുണൈറ്റഡിന്‍റെ പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ നിയമിച്ചു
തിരൂര്‍, ആലത്തൂര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരിഹരസൂനു, എ.എസ്.ഐ ശിവകുമാര്‍, സി.പി.ഒ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments