Latest NewsKerala

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു: സിഐക്ക് സ്ഥലം മാറ്റം നൽകി പ്രതികാര നടപടി

കോതമംഗലത്തു നിന്ന് തൃശൂര്‍ ചെറുതുരുത്തിയിലേക്കാണ് ബേസില്‍ തോമസിനെ സ്ഥലം മാറ്റിയത്.

കോതമംഗലം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത കോതമംഗലം സിഐ ബേസില്‍ തോമസിനെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയെന്ന ആരോപണവുമായി യുഡിഎഫ്. കോതമംഗലത്തു നിന്ന് തൃശൂര്‍ ചെറുതുരുത്തിയിലേക്കാണ് ബേസില്‍ തോമസിനെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം ഓഫീസിലെത്തിയ പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചിരുന്നു.  ഇതിനെതിരെ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ബേസില്‍ തോമസ് കേസെടുത്തിരുന്നു.

ഇതാണ് സ്ഥലം മാറ്റത്തിനു കാരണമെന്നാണ് ആരോപണം. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button