ThrissurNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘നിങ്ങൾ കെജിഎഫ് പോലെയുള്ള സിനിമ ചെയ്ത് മലയാള സിനിമ വളർത്തൂ മനുഷ്യാ’: ഒമർ ലുലു

തൃശൂർ: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ, നടൻ ദുൽഖർ സൽമാനെക്കുറിച്ച് ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ചർച്ചയാകുന്നത്.

ദയവായി സിജുവിൽസൺ ചെയ്താൽ ഹിറ്റാവുന്ന സിനിമ, ദുൽഖർ ചെയ്‌ത്‌ ഹിറ്റാക്കരുതെന്ന് ഒമർ പറയുന്നു. ദുൽഖറിന്റെ സല്യൂട്ട് എന്ന ചിത്രം കണ്ടതിനു ശേഷമാണ് ഒമർ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. കെജിഎഫ് പോലെയുള്ള ചിത്രങ്ങൾ ചെയ്ത് മലയാള സിനിമയെ വളർത്താനും ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുൽഖനോട് ആവശ്യപ്പെടുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

Breaking News: ഡൽഹിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഇന്ന് Salute സിനിമ കണ്ടു എന്റെ അറിവിൽ ഒരുപാട്‌ പേർ കൊതിക്കുന്ന ദുൽഖന്റെ dateന്
തീവിലയുണ്ട്.
ദയവായി സിജുവിൽസൺ ചെയ്താൽ ഹിറ്റാവുന്ന സിനിമ ദുൽഖർ ചെയ്‌ത്‌ ഹിറ്റാക്കരുത് നിങ്ങൾ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളർത്തൂ മനുഷ്യാ
റോഷൻ ചേട്ടാ നിങ്ങൾ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട്‌ പഠിക്കാൻ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button