Latest NewsNewsIndia

ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും, കോൺഗ്രസിന്റെ ഭാവിയ്ക്കായി മുഖ്യമന്ത്രിയാകാനും തയ്യാർ: സോണിയയെ കണ്ട് സച്ചിൻ പൈലറ്റ്

ഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുൻ പിസിസി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ്. കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനിൽ അധികാരം നിലനിർത്തുന്നതിനെക്കുറിച്ചും സോണിയാ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. നേരെത്തെ, രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതായാണ് ലഭ്യമായ വിവരം.

വഴിമാറാൻ മുന്നിലുള്ള വാഹനങ്ങളെ നിർബന്ധിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്

കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഉപമുഖ്യമന്ത്രി സ്ഥാനമാണ് കോൺഗ്രസ് നേതൃത്വം നൽകിയത്. തുടർന്ന്, ഇക്കാര്യവുമായി ബന്ധപ്പെട്ട് 2020ൽ സച്ചിനും 18 എംഎല്‍എമാരും ഡല്‍ഹിയിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും സച്ചിനെ നേതൃത്വം മാറ്റിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button