മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്. ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണമെന്നും കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും കാർത്തിക് പറഞ്ഞു. ഐപിഎല്ലില്‍ തകർപ്പൻ ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ ടീം ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനിൽ ഗാവസ്‌കറും പറഞ്ഞു.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിന് പിന്നാലെയാണ് ദിനേശ് കാർത്തിക് തന്‍റെ ആഗ്രഹം പരസ്യമാക്കിയത്. ‘ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം’ കാർത്തിക് പറഞ്ഞു.
കാർത്തിക് തന്‍റെ ആഗ്രഹം പരസ്യമാക്കിയതിന് പിന്നാലെ, ഇന്ത്യയുടെ ഫിനിഷറുടെ റോളിലേക്ക് കാര്‍ത്തിക്കിനെ പരിഗണിക്കാവുന്നതാണെന്ന് സുനിൽ ഗവാസ്കര്‍ സൂചിപ്പിച്ചു. അയാൾ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, അയാളുടെ പ്രായം നോക്കാതെ സ്കോര്‍ മാത്രം നോക്കി ടീമിലേക്ക് പരിഗണിക്കാമെന്നും ഗവാസ്കര്‍ പറഞ്ഞു.
Read Also:- രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 34 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ബാഗ്ലൂരിന്‍റെ ജയത്തില്‍ നിർണായകമായത്. ഐപിഎൽ പുതിയ സീസണില്‍ ബാംഗ്ലൂരിനായി കളിച്ച ആറ് മത്സരങ്ങളില്‍ 197 റണ്‍സ് ശരാശരിയില്‍ 32, 14, 44, 7, 34, 66 എന്നിങ്ങനെയാണ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് പ്രകടനം.
Post Your Comments