
ഇന്‍ഡോര്‍: അപകടമുണ്ടായപ്പോൾ റോഡിൽ വീണത് നൂറ് കണക്കിന് ബിയര്‍ കുപ്പികൾ. വാഹനം കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് കുപ്പികള്‍ റോഡില്‍ തെറിച്ചുവീണത്. നിരത്തില്‍ വീണുകിടക്കുന്ന കുപ്പികള്‍ എടുക്കാന്‍ നൂറ് കണക്കിനാളുകള്‍ ഓടിയെത്തി. കുപ്പികളുമായി സ്ഥലം വിട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവശേഷിക്കുന്ന കുപ്പികള്‍ പിടിച്ചെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഈ മദ്യം എങ്ങോട്ട് കൊണ്ടുപോകുന്നതാണെന്ന് അറിയില്ല.
Post Your Comments