തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താൽ വീടിനു മുകളിൽ ബുൾഡോസർ കയറ്റുന്ന കാലമാണ് രാജ്യത്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. രാജ്യത്തിന്റെ ബഹുസ്വരത പൂർണമായും തകർക്കപ്പെട്ടു. മാനവികത ഉയർത്തിപ്പിടിക്കുന്ന, മതനിരപേക്ഷത പരിരക്ഷിക്കുന്ന ഭരണമാണ് കേരളത്തിൽ തുടരുന്നതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പുതിയ പ്രിന്റിങ് പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read : യുദ്ധഭൂമിയിൽ സൈനികന്റെ ജീവൻ രക്ഷിച്ചത് സ്മാർട്ട് ഫോൺ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഉക്രൈൻ യുദ്ധഭൂമിയിലെ കാഴ്ച
പുരോഗമന ആശയങ്ങളും ബഹുസ്വരതയും കേരളത്തിന്റെ കരുത്താണെന്നും, അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അതിജീവിക്കാനാകണമെന്നും എ. വിജയരാഘവൻ പറഞ്ഞു. രാജ്യം അപകടകരമായ ദിശയിലൂടെ കടന്നുപോകുമ്പോൾ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുന്നത് കേരളമാണ്.
ഈ സർക്കാരിന് തുടർഭരണം ഉറപ്പാക്കിയതിൽ നാട് അഭിമാനിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലും വർഗീയവാദികൾ കലാപത്തിന്റെ തീ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ നിതാന്ത ജാഗ്രത ഉറപ്പാക്കണമെന്നും
എ. വിജയരാഘവൻ അഭിപ്രായപ്പെട്ടു.
Post Your Comments