പാലക്കാട്: പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, പോലീസ് സുരക്ഷാനടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി 83 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഇവരില്‍ നിന്ന് 25 മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ പിടിച്ചെടുത്തത്. ഇത് സൈബര്‍ സെല്ലിന് കൈമാറി.
Read Also : ‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി
ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് തടവില്‍ ഇട്ടിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ അടുത്ത് ഇടപഴകാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊല നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായി.
Post Your Comments