ത്രിപുര: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവും കൂട്ടരും മർദ്ദിക്കുകയും ‘കാമുകനെ’ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന്, യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ശനിയാഴ്ച രാത്രിയാണ് ഭർത്താവിന്റെ നേതൃത്വത്തിൽ 15 പേർ യുവതിയെ ആക്രമിച്ചത്. തന്നെ നെൽവയലിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായി യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാമുകനെന്ന് പറയപ്പെടുന്നയാളും മർദ്ദിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ബോധം വീണ്ടെടുത്ത ശേഷം, കാമുകനുമായി മാലകൾ കൈമാറാൻ ഗ്രാമവാസികൾ സ്ത്രീയെ നിർബന്ധിക്കുകയും കുരവയിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ചില യുവാക്കൾ സ്ത്രീയുടെ നെറ്റിയിൽ സിന്ദൂരം ചാർത്താൻ പുരുഷനെ നിർബന്ധിക്കുന്നുണ്ട്. ത്രിപുരയിലെ ഖോവായ് ജില്ലയിൽ ശനിയാഴ്ച രാത്രി തെലിയമുറ പോലീസ് സ്റ്റേഷൻ പരിധിയിലെ മധ്യ കൃഷ്ണപൂരിലാണ് സംഭവം നടന്നത്
ഗ്രാമത്തിലുള്ള ഒരു പുരുഷനുമായ് യുവതിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ പേരിൽ താനും കുടുംബാംഗങ്ങളും മർദ്ദിച്ചതായും യുവതിയുടെ ഭർത്താവ് മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ചു
Post Your Comments