തിരുവനന്തപുരം: സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദന്‍റെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണെന്നും, ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുകയാണ് യുഡിഎഫ് നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു.
Also Read:ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
‘ഭൂരിപക്ഷ വര്‍ഗീയവാദികള്‍, ന്യൂനപക്ഷ വര്‍ഗീയവാദികള്‍, സിപിഎം എന്നിവര്‍ക്കാണ് കേരളത്തില്‍ കൊലയാളി സംഘങ്ങളുള്ളത്. തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും കളി. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കുന്നവരെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കും. ചോദ്യം ചെയ്താല്‍ തിരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തും’, പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്നും, രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments