കുവൈത്ത് സിറ്റി: വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം നൽകി കുവൈത്ത്. കോവിഡ് വാക്‌സിൻ എടുത്ത ശേഷം പാസ്‌പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വാട്സ്ആപ്പ് നമ്പറിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
പുതിയ പാസ്പോർട്ടിന്റെയും വാക്‌സിൻ സർട്ടിഫിക്കറ്റിന്റെയും പകർപ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ 24971010 വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ ഉടൻ പുതിയ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തി വാക്‌സിൻ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments