ലാഹോർ: പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ആറ് പേർക്ക് വധശിക്ഷ. ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവിനും ശിക്ഷിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.
കഴിഞ്ഞ ഡിസംബറിൽ ആണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സിയാൽകോട്ട് നഗരത്തിലെ ഫാക്ടറി മാനേജരായിരുന്ന പ്രിയന്ത ദിയാവദനഗെ (48)യെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച കേസിനെ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചത് ‘നാണക്കേടിന്റെ ദിനം’ എന്നായിരുന്നു.
Also Read;ചിക്കൻ സ്റ്റാളിൽ കഞ്ചാവ് കണ്ടെത്തി : ഒരാൾ അറസ്റ്റിൽ
ഡിസംബറിൽ തെഹ്‌രിക് ഇ- ലബ്ബൈയ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ ജോലിസ്ഥലത്ത് നിന്ന് വലിച്ചിറക്കി തല്ലിക്കൊല്ലുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചു. കൊല്ലപ്പെട്ട പ്രിയന്ത കുമാര, ഫാക്ടറിയിലെ ഇന്‍സ്പെക്ഷനിടെ ഇസ്‌ലാമിക വചനങ്ങളുള്ള തെഹ്‌രിക് – ഇ- ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്നായിരുന്നു ഇവർ ആരോപിച്ചത്.
200 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. അതില്‍ നൂറോളം പേരെ തെളിവുകള്‍ ഇല്ലെന്ന് കാണിച്ച് വെറുതെ വിടുകയായിരുന്നു. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഭർത്താവിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും കാണേണ്ടി വന്ന ഭാര്യ നിലുഷി ദിസനായക, മനുഷ്യത്വരഹിതമായാണ് ആൾക്കൂട്ടം അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞു. ക്രൂരമായ ഈ കൊലപാതകത്തിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. സംഭവം രാജ്യത്തെ ഞെട്ടിക്കുകയും കനത്ത ജാഗ്രതയ്ക്ക് കാരണമാവുകയും ചെയ്തു.
Post Your Comments