ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വേണമെന്ന അഭ്യര്‍ത്ഥനയുമായി റഷ്യ. യുറോപ്പില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയുടെ സഹായം തേടിയത്.
ഏപ്രില്‍ 22ന് ഇന്ത്യയിലേയും റഷ്യയിലേയും മെഡിക്കല്‍ കമ്പനികള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഇന്ത്യ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി പ്രതിനിധി രാജീവ് നാഥ് പറഞ്ഞു. ഇരു രാജ്യങ്ങളും പ്രാദേശിക കറന്‍സി വഴിയാകും ഇടപാടുകള്‍ നടത്തുക.
മുമ്പ് ശീതയുദ്ധകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്ത്യ റഷ്യയുടെ മികച്ചൊരു വ്യാപാര പങ്കാളിയല്ല. പുതിയ സാഹചര്യത്തില്‍ റഷ്യയുമായുള്ള വ്യാപാരത്തില്‍ വലിയ പുരോഗതിയുണ്ടാക്കാമെന്നാണ് ഇന്ത്യയുടെ കണക്കു കൂട്ടല്‍.
Post Your Comments