Latest NewsNewsInternational

ഇന്ത്യയുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് : പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫിനോട് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് പുതിയ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷെഹ്ബാസ് ഷെറീഫിനോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍പക്കബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന ആശംസാ സന്ദേശമാണ് അദ്ദേഹം പാക് പ്രധാനമന്ത്രിക്ക് കൈമാറിയത്.

Read Also : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

‘ഇരുരാജ്യങ്ങളും തമ്മില്‍ സ്വാഭാവിക രീതിയിലുള്ള അയല്‍പക്കബന്ധമാണ് ആദ്യം തിരികെ വരേണ്ടത്. അത് മേഖലയ്ക്കൊട്ടാകെ ഏറെ ഗുണം ചെയ്യും’, പ്രധാനമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി. ഭീകരതയെ തുടച്ചുനീക്കി ജനക്ഷേമകരമായ ഭരണം നടക്കുമെന്ന പ്രതീക്ഷയും കത്തിലൂടെ നരേന്ദ്ര മോദി പങ്കുവെച്ചു.

പാകിസ്ഥാനിലെ ഇമ്രാന്‍ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലേറിയ ഷെഹ്ബാസ് ഷെറീഫിന്, ആശംസകളറിയിച്ചുകൊണ്ടുള്ള കത്തിലാണ് ഇരുരാജ്യങ്ങളുടേയും ബന്ധം സ്വാഭാവിക രീതിയില്‍ ബലപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button