
തിരുവനന്തപുരം: പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് ഇപ്പോഴത്തെ ട്രെന്‍ഡ് പോലെ ‘ചാമ്പിക്കോ’ എന്ന് പറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായതെന്നും ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല എന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. കേരളം ചോരക്കളിയുടെ നാടായി മാറി കഴിഞ്ഞു എന്നും വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഐഎമ്മിനുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments