കാഠ്മണ്ഡു: ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.
Read Also : ശബരിമല തീർത്ഥാടകർക്ക് ഇടത്താവളങ്ങളിൽ മികച്ച സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചേക്കും. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കും, ഓയില്‍ കോര്‍പറേഷനുമാണ് ഇത്തരം ഒരു നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ വെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസം കൊണ്ട് 16 ശതമാനം കുറഞ്ഞു. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രമാണ്. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയാകുകയും ചെയ്തു.
Post Your Comments