KeralaNattuvarthaLatest NewsNews

ഖദറിട്ടാല്‍ മാത്രം കോണ്‍ഗ്രസാകുമോ? സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോ? കെവി തോമസ്‌

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെ വി തോമസ്. സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. തന്നെ പുറത്താക്കുകയാണ് ഇപ്പോൾ നേതാക്കളുടെ ലക്ഷ്യമെന്നും, സ്ഥാനമാനങ്ങള്‍ തന്നെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി നന്നായി പണിയെടുത്തിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:രാജ്യത്ത് വീണ്ടും ആശങ്ക: ഡൽഹിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

‘തന്നെ പുറത്താക്കാന്‍ നേരത്തെ ഈ ശ്രമം തുടങ്ങിയിട്ടുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റേത് മാത്രമല്ല, കെ സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ല. തന്നെക്കാള്‍ പ്രായമുള്ളവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്’, കെ വി തോമസ് വ്യക്തമാക്കി.

‘കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. എഐസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഉചിതമായ തീരുമാനം എഐസിസി നേതൃത്വം എടുക്കും. 2024ല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റക്ക് കഴിയില്ല’, കെ വി തോമസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button