ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക പടരുന്നു. ഡൽഹിയിൽ കോവിഡ് കേസുകളിൽ വൻ വർധന. ഇന്നലെ 517 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. തലേദിവസത്തേക്കാൾ 12 ശതമാനം വർധനയാണ് ഇന്നലെ രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്. ഫെബ്രുവരി 20ന് ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ വീണ്ടും ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ ഡൽഹിയിൽ ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1518 ആയി ഉയർന്നു. ഈ വർഷം മാർച്ച് 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം.
Post Your Comments