ഫതേഹാബാദ്: ലൈംഗിക ബന്ധത്തിന് വേണ്ടി തുനിയുന്നതിന് മുൻപ് പുരുഷൻ ബ്രഹ്മചാരിയാണോ വിവാഹിതനാണോ എന്ന് പരിശോധിക്കേണ്ടത് സ്ത്രീയുടെ കടമയാണെന്ന് ഫതേഹാബാദ് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ്, ഫാസ്റ്റ് ട്രാക് കോടതി. വിവാഹബന്ധം മറച്ചു വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
Also Read:കോണ്‍ഗ്രസ് അംഗത്വ വിതരണം: കേരളം അഞ്ചാം സ്ഥാനത്ത്
പ്രതിയുടെ കാന്റീനില്‍ മാസങ്ങളോളം ജോലി ചെയ്തിരുന്ന യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാൽ, യുവതിയുടെ പെരുമാറ്റം പ്രതിയുമായി ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണ് കാണിക്കുന്നതെന്നും, പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ കഥ കെട്ടിച്ചമച്ചുവെന്നും കോടതി വിലയിരുത്തി.
അതേസമയം, കേസിൽ ആരോപണ വിധേയനായ ദലിപിന്റെ ഭാര്യയും വിധി പ്രഖ്യാപിക്കുന്ന ദിവസം കോടതിയിൽ ഹാജരായിരുന്നു. ആരോപണമുന്നയിച്ച സ്ത്രീ തവണ വ്യവസ്ഥയില്‍ ഫ്രിഡ്ജ് വാങ്ങിയെന്നും ഗഡുക്കള്‍ തനിക്ക് നല്‍കിയിരുന്നതായും, ദലിപ് വിവാഹിതനാണെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നുവെന്നും, അവർ മൊഴി നൽകി.
Post Your Comments