ThiruvananthapuramLatest NewsKeralaNattuvarthaNews

കോണ്‍ഗ്രസ് അംഗത്വ വിതരണം: കേരളം അഞ്ചാം സ്ഥാനത്ത്

എംഎം ഹസ്സന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത്, 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത്, 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്.

Also read : ആം ആദ്മി പാർട്ടിയുടെ നിയമസഭ സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേർന്നു: ഇനി ബി.ജെ.പി സ്ഥാനാർത്ഥി

വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗത്വ വിതരണം ആരംഭിച്ചിരുന്നെങ്കിലും, കേരളത്തില്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു. പുനസംഘടന നടക്കുന്നതിനാല്‍ അംഗത്വ വിതരണം നടത്തേണ്ടെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായിരുന്നു നടപടികള്‍ നീണ്ടുപോകാന്‍ കാരണം. എന്നാല്‍, പിന്നീട് പുനസംഘടനയും അംഗത്വ വിതരണവും നടന്നില്ല.

ഒന്നാം സ്ഥാനത്ത് കര്‍ണാടകയാണ്. 70 ലക്ഷമാണ് പുതിയ അംഗങ്ങള്‍. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന്‍ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. പുതുതായി ആകെ 2.6 കോടി പേര്‍ ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കടലാസ് അംഗത്വം വഴി 3 കോടി പേര്‍ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട 3.94 കോടിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനായത് പാർട്ടിക്ക് നേട്ടമായി. നിലവില്‍ രണ്ടരകോടി അംഗങ്ങളാണ് പാര്‍ട്ടിയിലുള്ളത്. കടലാസ് അംഗത്വം ഡിജിറ്റലിലേക്ക് മാറ്റാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button