സ്തനാര്‍ബുദത്തെക്കാള്‍ അപകടകാരിയാണ് വജൈനല്‍ കാന്‍സര്‍ അഥവാ യോനീ ഭാഗത്ത് ബാധിക്കുന്ന കാന്‍സര്‍. യോനിയിലെ മാരകമായ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് വജൈനല്‍ കാന്‍സര്‍.
Read Also : ഭാര്യയ്ക്ക് സ്വര്‍ണം വേണം, കാറിനു പെട്രോള്‍ ബോംബ് എറിഞ്ഞ് സതീഷ്: സിസിടിവി ചതിച്ചു!!
യോനി കാന്‍സറുകളില്‍ ഏകദേശം 85 ശമാനവും സ്‌ക്വാമസ് സെല്‍ കാര്‍സിനോമകളാണ്. യോനിയിലെ ‘തൊലി’യില്‍ ഇവ വളരുന്നു. സെര്‍വിക്‌സിനടുത്തുള്ള യോനിയുടെ മുകള്‍ ഭാഗത്താണ് അവ പലപ്പോഴും കാണപ്പെടുന്നത്. വജൈനല്‍ കാന്‍സറിന് കാരണമാകുന്ന ഏറ്റവും പ്രധാന ഘടകം എച്ച്.ഐ.വി വൈറസാണ്. ഈ വൈറസ് സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നു. യോനിയിലെ കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം യോനിയില്‍ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവമാണ്.
ആര്‍ത്തവ വിരാമ സമയത്തോ, അതിനുശേഷമോ യോനിയില്‍ നിന്നുള്ള രക്തസ്രാവം ഇതിന്റെ ലക്ഷണമാകാം. യോനിയിലെ ചില അര്‍ബുദങ്ങള്‍ (5-10%) അഡിനോകാര്‍സിനോമകളാണ്. ഗ്രന്ഥി കലകളില്‍ നിന്നാണ് ഇവ ആരംഭിക്കുന്നത്. ഇവയുടെ ഒരു ഉപവിഭാഗമാണ് ക്ലിയര്‍ സെല്‍ അഡിനോകാര്‍സിനോമ. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് യുഎസില്‍ ഓരോ വര്‍ഷവും ഏകദേശം 6,230 സ്ത്രീകള്‍ക്ക് യോനിയില്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വജൈനല്‍ കാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. എച്ച്.പി.വി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസ് അണുബാധയാണ് 10 ല്‍ 9 വജൈനല്‍ കാന്‍സറിനും കാരണമാകുന്നത്.
അസാധാരണമായ യോനി ഡിസ്ചാര്‍ജ്, മൂത്രമൊഴിക്കുമ്പോള്‍ വേദന, ലൈംഗിക ബന്ധത്തിനിടെ വേദന, പെല്‍വിക് ഭാഗത്ത് വേദന, കാലുകളില്‍ വേദന, കാലുകളില്‍ വീക്കം ഇവയെല്ലാം വജൈനല്‍ കാന്‍സറിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.
Post Your Comments