ലക്നൗ: മൂര്‍ഖന്റെ പകയെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ ഭയന്ന് യുവാവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ, ഏഴ് തവണയാണ് യുവാവിനെ പാമ്പ് കടിച്ചത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം.
ബബ്ലു എന്ന യുവാവിനാണ് നിരന്തരമായി പാമ്പില്‍ നിന്നും കടിയേല്‍ക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, ബബ്ലു ഒരു പാമ്പിനെ തല്ലിക്കൊന്നിരുന്നു. രണ്ട് പാമ്പുകള്‍ ഒന്നിച്ച് പോകുന്നതിനിടെയാണ് ഇയാള്‍ ഒന്നിനെ കൊന്നത്. അന്ന് മുതലാണ് പാമ്പ് ഇയാളെ പിന്തുടരാന് ആരംഭിച്ചത്.
രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് ഇയാളോട് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓരോ പ്രാവശ്യവും അത്ഭുതകരമായാണ് ബബ്ലു രക്ഷപ്പെട്ടത്. വടികൊണ്ട് പാമ്പിനെ നേരിടുകയാണ് പതിവ്. കൃത്യ സമയത്ത് ചികിത്സ നല്‍കുന്നത് കൊണ്ടാണ് എപ്പോഴും ബബ്ലുവിനെ രക്ഷിക്കാന്‍ സാധിക്കുന്നത്. കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തിയാണ് ബബ്ലു. ജോലിക്കായി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ബബ്ലുവിനെന്ന് കുടുംബം പറയുന്നു.
Post Your Comments