മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാലാം ജയം. 16 റണ്‍സിനാണ് ബാംഗ്ലൂർ ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചൊള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടി.
നേരത്തെ, ഗ്ലെന്‍ മാക്സ്വെൽ (34 പന്തില്‍ 55), ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) എന്നിവരുടെ ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 66 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. റിഷഭ് പന്ത് (34), പൃഥ്വി ഷാ (16), മിച്ചല്‍ മാര്‍ഷ് (14), റോവ്മാന്‍ പവല്‍ (0), ലളിത് യാദവ് (1), ഷാര്‍ദുല്‍ ഠാക്കൂര്‍ (17) എന്നിങ്ങനെയാണ് ഡൽഹി താരങ്ങളുടെ സ്‌കോറുകള്‍. അക്‌സര്‍ പട്ടേല്‍ (10), കുല്‍ദീപ് യാദവ് (10) പുറത്താവാതെ നിന്നു.
Read Also:- ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി
അതേസമയം, ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ഇതോടെ ഈ സീസണിൽ കളിച്ച ആറ് കളികളിലും മുംബൈ തോറ്റു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ തോറ്റത്. 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ.
Post Your Comments