
മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് സംഭവം. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു.
കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് അമ്മ താന്നെ പോലീസിൽ പരാതിപ്പെട്ടു. പെൺകുഞ്ഞിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെന്നാണ് വിവരം.
ഐപിസി സെക്ഷൻ 376 (ബലാത്സംഗം) ഉും പോക്‌സോ വകുപ്പും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇത് സംബന്ധിച്ച തീരുമാനം പിന്നീട് വ്യക്തമാക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം കുറ്റാരോപിതനായ ഒമ്പത് വയസുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിത്തൽവാഡി പോലീസാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments