
നിലമ്പൂർ: ക്രഷര്‍ തട്ടിപ്പ് കേസിൽ പി വി അൻവറിനെ പിൻതാങ്ങി പോലീസ്. കേസിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ചുകൊണ്ടാണ് അൻവറിനെ പോലീസ് വിദഗ്ധമായി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കേസിന് ക്രിമിനല്‍ സ്വഭാവമില്ലെന്നും സിവില്‍ ഗണത്തില്‍ പെടുന്നതാണെന്നും വാദിച്ചാണ് പോലീസ് കേസിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് സലിം എന്നയാളുടെ പക്കൽ നിന്ന് അര കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പി വി അൻവറിനെതിരെയുള്ള പരാതി. എന്നാൽ, ഇത് വെറും സിവിൽ കേസാണെന്ന് പറഞ്ഞു പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ മലപ്പുറം പോലീസ് അന്വേഷിച്ച കേസിലെ റിപ്പോർട്ട് കോടതി തള്ളുകയും, കേസ് മലപ്പുറം ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറുകയുമായിരുന്നു. തുടർന്ന്, ക്രൈംബ്രാഞ്ച് വിഭാഗമാണ് പുതിയ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചത്. ഈ റിപ്പോർട്ടിൽ അൻവറിന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അധികാരികൾ ഒരുക്കി വച്ചിട്ടുണ്ട്.
Post Your Comments