Latest NewsKeralaNews

വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും

കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തു നടക്കുന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആഭ്യന്തരവകുപ്പിനെയും വകുപ്പ് മന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ വേറെ വല്ല പണിക്കും പോകാന്‍ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത് ‘- രാഹുല്‍ സോഷ്യൽ മീഡിയ പോസ്റ്റിൽ പരിഹസിച്ചു.

read also: യോഗി ആദിത്യനാഥിനെ കാണാൻ 200 കിലോമീറ്റർ ഓടിയ 10 വയസുകാരിക്ക് യോഗി നൽകിയ സമ്മാനം

പോസ്റ്റ് പൂർണ്ണ രൂപം

വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല,
ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്,
ഒരു പണിക്കും പോകരുത്..

വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും.
RSSകാരൻ SDPIക്കാരനെ കൊന്നപ്പോൾ,

ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ RSSകാരൻ കൊല്ലപ്പെട്ടിരുക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു.
എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button