Latest NewsKerala

‘കാര്‍ കണ്ടത് ഇന്നലെ ഉച്ചയ്ക്ക്, പൊലീസിനെ അറിയിച്ചത് ഉടമ എത്താത്തതിനാൽ’: രണ്ടാമത്തെ കാറിനെ കുറിച്ച് സാക്ഷി

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം സംഘാംഗങ്ങൾ രക്ഷപ്പെട്ട വാഹനമെന്നു കരുതുന്ന കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ചനിലയിലാണ് കാർ കണ്ടെത്തിയത്.പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടർന്ന് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം, കഞ്ചിക്കോട് വ്യവസായ മേഖയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കാര്‍ കണ്ടതായി പരിസരത്ത് ഹോട്ടല്‍ നടത്തുന്ന രമേശ് പറഞ്ഞു. രാത്രിയും ഉടമകള്‍ എത്താത്തതിനാല്‍ സംശയം തോന്നിയാണ് പൊലീസില്‍ അറിയിച്ചത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കാര്‍ ഇന്നലെ ആക്രമണം നടത്തിയ സ്ഥലത്തുതന്നെ ഉപേക്ഷിച്ചിരുന്നു. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button