Latest NewsNewsIndia

രാമേശ്വരം കഫേ സ്ഫോടനം: പ്രതികള്‍ക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സുപ്രധാന സൂചനകള്‍ ലഭിച്ചു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതോടെ ഇയാളെ തേടി വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.

Read Also: ‘അയൽവീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800ന് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്ന ഞാനും കസിനും’- ട്രോളുമായി സന്ദീപ്

പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം വൈകുന്നേരത്തോടെ ബെല്ലാരി ബസ് സ്റ്റാന്‍ഡിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. അവിടെ നിന്ന് ഒരു ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇയാള്‍ നഗരത്തിലേക്ക് പോയത്. കൂടാതെ രണ്ട് പേരുമായി ഇയാള്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവര്‍ രണ്ടുപേരും കലബുറഗി സ്വദേശികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. KA 32 F 1885 നമ്പര്‍ ബസിലാണ് ഇരുവരും ബെല്ലാരിയില്‍ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്തത്. അതിലൊരാള്‍ കലബുറഗിയിലെ രാം മന്ദിര്‍ സര്‍ക്കിളില്‍ ഇറങ്ങിയിരുന്നു. നിലവില്‍ കലബുറഗിയിലുള്ള എന്‍ഐഎ സംഘം ബസ് സ്റ്റാന്‍ഡിലെയും റെയില്‍വേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.

കലബുറഗിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിദര്‍ ജില്ലയിലെ ഹുമ്‌നാബാദ് കേന്ദ്രീകരിച്ചും എന്‍ഐഎ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. തെലങ്കാന അതിര്‍ത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ തെലങ്കാന മൊഡ്യൂളിലെ അംഗമായ അബ്ദുള്‍ സലീമിനെ ഇവിടെ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ്. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംഘത്തിന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button